Connect with us

Health

നിങ്ങൾക്ക് ഡീ ഹൈഡ്രേഷൻ ഉണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...

ഒരു വ്യക്തി ദിവസവും എട്ട് ക്ലാസിൽ കൂടുതൽ വെള്ളം കുടിച്ചിരിക്കണം എന്ന് പറയുന്നത് ഒരു മിഥ്യാധാരണയാണ്. ആളുകളുടെ ശരീരഭാരത്തിനനുസരിച്ച് ആയിരിക്കണം വെള്ളം കുടിക്കുന്നത്. ഒരു വ്യക്തിയുടെ പ്രായം, പ്രവർത്തന നില, വലുപ്പം, വിയർപ്പ് നിരക്ക്, ജീവിത സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടുന്നു എന്നതാണ് സത്യം.

Published

|

Last Updated

വേനൽക്കാലത്തും അല്ലാത്തപ്പോഴുമെല്ലാം ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഡീഹൈഡ്രേഷൻ. ശരീരത്തിൽ വെള്ളം ആവശ്യത്തിന് ലഭിക്കാത്തപ്പോൾ ഉണ്ടാകുന്ന പ്രശ്നമാണിത്. ഡീഹൈഡ്രേഷൻ കാരണം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. തലകറക്കവും ക്ഷീണവും ഉൾപ്പെടെ ഡി ഹൈഡ്രേഷന്റെ ഫലമായി ഉണ്ടാകുന്ന ആരോഗ്യ പ്രതിസന്ധികൾ ധാരാളമാണ്. നിർജലീകരണം നിങ്ങളെ ശാരീരികമായി മാത്രമല്ല ബാധിക്കുന്നത് മറിച്ച് മാനസികമായും ഇത് നിങ്ങളെ തളർത്തിയേക്കാം. ഒരു വ്യക്തിയുടെ ശരീരത്തിന് എത്രമാത്രം ജലം ആവശ്യമാണ് എന്തൊക്കെയാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ എന്നതൊക്കെയാണ് നമ്മൾ ചർച്ച ചെയ്യുന്നത്.

ഒരു വ്യക്തി ദിവസവും എട്ട് ക്ലാസിൽ കൂടുതൽ വെള്ളം കുടിച്ചിരിക്കണം എന്ന് പറയുന്നത് ഒരു മിഥ്യാധാരണയാണ്. ആളുകളുടെ ശരീരഭാരത്തിനനുസരിച്ച് ആയിരിക്കണം വെള്ളം കുടിക്കുന്നത്. ഒരു വ്യക്തിയുടെ പ്രായം, പ്രവർത്തന നില, വലുപ്പം, വിയർപ്പ് നിരക്ക്, ജീവിത സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടുന്നു എന്നതാണ് സത്യം. എന്നിരുന്നാലും, ശരീരത്തിൻ്റെ 60% വെള്ളമാണ്, മൂത്രം, വിയർപ്പ്, ശ്വസനം എന്നിവയിലൂടെ ശരീരത്തിന് നിരന്തരം ജലം നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ജലാംശം മനുഷ്യജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായത്. ചില ആളുകൾക്ക് കൂടുതൽ വെള്ളം ആവശ്യമായി വന്നേക്കാം, പ്രത്യേകിച്ചും അവർ ധാരാളം വിയർക്കുകയോ ചൂടുള്ളതും മറ്റു ബുദ്ധിമുട്ടുകൾ ഉള്ള അവസ്ഥയിൽ ജീവിക്കുകയാണെങ്കിൽ.

നിർജലീകരണത്തിന് ചില പ്രധാനപ്പെട്ട ലക്ഷണങ്ങളുണ്ട്. അവ ഏതെന്ന് നോക്കാം.

  • ക്ഷീണം
  • ദാഹം
  • വരണ്ട ചർമ്മവും ചുണ്ടുകളും
  • ഇരുണ്ട മൂത്രം, അല്ലെങ്കിൽ മൂത്രത്തിൻ്റെ അളവ് കുറയുന്നു
  • തലവേദന
  • പേശീവലിവ്
  • തലകറക്കം
  • ബോധക്ഷയം
  • സ്കിൻ ടെൻ്റിങ് (നുള്ളിയെടുക്കുമ്പോൾ ചർമ്മം ഉയർന്നുനിൽക്കും)
  • ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ ( ഇരുന്ന് എഴുന്നേൽക്കുമ്പോൾ രക്തസമ്മർദ്ദം കുറയുന്നു)
  • ഹൃദയമിടിപ്പ്
  • ഹൃദയ സ്തംഭനം

മുകളിൽ പറഞ്ഞവയൊക്കെ നിർജലീകരണത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്. വ്യായാമ വേളയിലോ ശേഷമോ ദിവസത്തിലെ ഒരു പ്രത്യേക സമയത്തോ ഈ ലക്ഷണങ്ങളിൽ ഒന്നോ അതിലധികമോ നിങ്ങൾക്ക് സാധാരണയായി അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് നിർജലീകരണത്തിന് സാധ്യതയുണ്ട്.

ജലാംശം ഉള്ള പച്ചക്കറികൾ കഴിക്കുക, ആവശ്യത്തിനു വെള്ളം കുടിക്കുക എന്നതൊക്കെയാണ് നിർജലീകരണം തടയാനുള്ള പ്രധാന മാർഗങ്ങൾ. ഇങ്ങനെയൊക്കെ ചെയ്തിട്ടും നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യണം.

Latest