അറബ് ലോകത്തിന്റെ പ്രതിഷേധം ഫലം കാണുന്നു. ബിജെപി വക്താക്കളായ നുപൂര്‍ശമയും നവീന്‍ ജിന്‍ഡാളും നടത്തിയ പ്രവാചക നിന്ദ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ പാര്‍ട്ടിയിലെ വിദ്വേഷ പ്രസംഗകരെ നിയന്ത്രിക്കാന്‍ ബിജെപി നടപടി തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്ഥിരമായി മതവികാരം വ്രണപ്പെടുത്തുന്ന നേതാക്കളുടെ പട്ടിക ബിജെപി നേതൃത്വം തയ്യാറാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 38 നേതാക്കള്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തില്‍. ഇതില്‍ 27 പേര്‍ക്ക് ഇത്തരം പ്രസംഗങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം താക്കീത് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വീഡിയോ കാണാം







