Kerala
ശ്രീറാമിന്റെ നിയമനം; മന്ത്രിസഭാ യോഗത്തില്‍ അതൃപ്തി അറിയിച്ച് മന്ത്രി ജി ആര്‍ അനില്‍
തന്നോട് ചോദിക്കാതെ വകുപ്പില്‍ ചീഫ് സെക്രട്ടറി നിയമനം നടത്തിയെന്ന് മന്ത്രി പരാതിപ്പെട്ടു. മന്ത്രിയുടെ കത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത് ശരിയായില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

തിരുവനന്തപുരം | ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിയമിച്ചതില്‍ മന്ത്രിസഭാ യോഗത്തില്‍ അതൃപ്തി അറിയിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. തന്നോട് ചോദിക്കാതെ വകുപ്പില്‍ ചീഫ് സെക്രട്ടറി നിയമനം നടത്തിയെന്ന് മന്ത്രി പരാതിപ്പെട്ടു. ഇന്നലെ അതൃപ്തി അറിയിച്ച് മന്ത്രി, മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച മന്ത്രി അനിലിന്റെ കത്ത് വാര്‍ത്തയായതിനെ മുഖ്യമന്ത്രിയും വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് അഭിപ്രായം പറയാം, കത്ത് നല്‍കാം. എന്നാല്‍, കത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയോടെ വിഷയത്തിലെ ചര്‍ച്ച അവസാനിച്ചു.