Connect with us

Kerala

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലും കമ്മീഷണറേറ്റിലും ഡെപ്യൂട്ടേഷന്‍ നിയമനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കല്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 35,600-75,400 ആണ് ശമ്പള സ്‌കെയില്‍. നിര്‍ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 34 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 25 നകം അപേക്ഷ ലഭിക്കണം. ഫോണ്‍: 0471 233790, മൊബൈല്‍: 8547971483.

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ക്ലാര്‍ക്ക് തസ്തികകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കുന്നു. 27,900-63,700 ആണ് സി എയുടെ ശമ്പള സ്‌കെയില്‍. 26,500-60,700 ആണ് ക്ലാര്‍ക്ക് തസ്തികയിലെ ശമ്പള സ്‌കെയില്‍. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ നിരാക്ഷേപ സാക്ഷ്യപത്രവും KSR Part I Rule 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 30ന് വൈകുന്നേരം അഞ്ചിന് മുമ്പ് കമ്മീഷണര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി സി 9/1023(1), ഗ്രൗണ്ട് ഫ്ളോര്‍, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-2720977.

 

Latest