Connect with us

Kerala

അന്‍വര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാവാനാണ് സാധ്യത; പി ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കെ സുധാകരന്‍

'രണ്ട് വീടുകളില്‍ കയറി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശശിക്കെതിരെ സി പി എം നടപടി എടുത്തിട്ടുണ്ട്.'

Published

|

Last Updated

കണ്ണൂര്‍ | മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പി ശശിക്കെതിരെ പി വി അന്‍വര്‍ എം എല്‍ എ ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാവാനാണ് സാധ്യതയെന്ന് സുധാകരന്‍ പറഞ്ഞു. രണ്ട് വീടുകളില്‍ കയറി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശശിക്കെതിരെ സി പി എം നടപടി എടുത്തിട്ടുണ്ട്.

ഓഫീസില്‍ വരുന്ന സ്ത്രീകളോട് അശ്ലീലം പറയുന്നതായും നമ്പര്‍ വാങ്ങുന്നതായുമുള്ള വിവരങ്ങള്‍ വേറെയുമുണ്ട്. പി ശശിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അന്‍വറിന്റെ ആരോപണങ്ങള്‍ ശരിയാവാനാണ് സാധ്യതയെന്നും കെ പി സി സി അധ്യക്ഷന്‍ പ്രതികരിച്ചു.

ബി ജെ പിയുടെ തണലില്‍ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെ തൊടാനും തൊട്ടില്ലെങ്കിലും പേടിയാണ്. സി പി എം തകര്‍ന്ന് തരിപ്പണമാവുകയാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലം നോക്കിയാല്‍ തന്നെ അക്കാര്യം വ്യക്തമാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Latest