Kerala
കൈ കാണിച്ചിട്ടും നിര്‍ത്താത പോയ കെ എസ് ആര്‍ ടി സി ബസിന് കല്ലെറിഞ്ഞു; പ്രതി ജീവനൊടുക്കിയ നിലയില്‍
മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കര്‍ണാടകയിലെ ഉള്ളാല്‍ പോലീസിനു കൈമാറുകയായിരുന്നു
കാസര്‍കോട് | കൈ കാണിച്ചിട്ടും നിര്‍ത്താത്തതിലുള്ള ദേഷ്യത്തില്‍ കെഎസ്ആര്‍ടിസി ബസിനു കല്ലെറിഞ്ഞതിനു പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലിയെ (65) ആണ് ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗളൂരു ഭാഗത്തുനിന്നു കാസര്‍കോട്ടേക്കു വരികയായിരുന്ന ബസിനാണ് തലപ്പാടിയില്‍ വച്ച് തിങ്കളാഴ്ച കല്ലേറുണ്ടായത്. കല്ലേറില്‍ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കര്‍ണാടകയിലെ ഉള്ളാല്‍ പോലീസിനു കൈമാറുകയായിരുന്നു. കല്ലേറുണ്ടായത് കര്‍ണാടകയിലായിരുന്നു.
കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം ഉള്ളാല്‍ പോലീസ് ഹമീദ് അലിയെ വിട്ടയക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)







