Kerala
റിമാന്‍ഡില്‍ കഴിയുന്ന ബസ് കണ്ടക്ടര്‍ക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി
പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയേയും ഉപദ്രവിച്ച വിവരം പുറത്തുവരുന്നത്

തളിപ്പറമ്പ് | വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബസ് കണ്ടക്ടറായ ആലക്കോട് വെള്ളാട് സ്വദേശി ടി ആര്‍ ഷിജുവിന് എതിരെയാണ് തളിപറമ്പ് പോലീസ് വീണ്ടും കേസെടുത്തിരിക്കുന്നത് .
നവംബര്‍ 24 ന് ബസില്‍ സ്‌കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ മാനഭംഗപെടുത്താന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ഷിജുവിനെ പോലീസ് അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയേയും ഉപദ്രവിച്ച വിവരം പുറത്തുവരുന്നത് . ഇതേ തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് ഷിജുവിന്റെ പേരില്‍ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു