Connect with us

wild elephant attack

ചിന്നക്കനാലിൽ വീണ്ടും കാട്ടനാക്കൂട്ടത്തിൻ്റെ ആക്രമണം

കാട്ടാനക്കൂട്ടത്തിൽ ചക്കകൊമ്പൻ ഉണ്ടായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്

Published

|

Last Updated

ഇടുക്കി| ചിന്നക്കനാലിൽ വീണ്ടും കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകർത്തത്. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മേഖലയിൽ നിന്ന് അരിക്കൊമ്പനെ നീക്കി രണ്ട് ദിവസമാകുമ്പോഴാണ് ആക്രമണം.

ആക്രമണ സമയം ഷെഡിൽ ആരും ഇല്ലാത്തതിനാൽ ആളപായമുണ്ടായില്ല. കാട്ടാനക്കൂട്ടത്തിൽ ചക്കകൊമ്പൻ ഉണ്ടായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് ദിവസം മുമ്പാണ്, അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിൽ ഇറക്കി വിട്ടത്.

ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നൽ പ്രകാരം മേദകാനം ഭാഗത്താണ് അരിക്കൊമ്പനുണ്ടായിരുന്നത്. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റ‌ർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്ന് നൽകിയിരുന്നു. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്‍റെ കണക്കൂകൂട്ടൽ.