Kerala
ഫോണ്‍ ചെയ്യുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വൈദ്യുത കമ്പിയിലേക്ക് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
ബിഹാര്‍ ചപ്ര ജില്ലയിലെ നയഗോണ്‍ സ്വദേശി രാജു മഹതൊ (42) ആണ് മരിച്ചത്
മലപ്പുറം | എടപ്പാളില്‍ ഇലക്ട്രിക് ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ ചപ്ര ജില്ലയിലെ നയഗോണ്‍ സ്വദേശി രാജു മഹതൊ (42) ആണ് മരിച്ചത്. കെട്ടിടത്തിന് മുകളില്‍ നിന്നും ഫോണ്‍ ചെയ്യുമ്പോള്‍ കാല്‍ വഴുതി തൊട്ടു താഴെയുള്ള വൈദ്യുത കമ്പിയിലേക്ക് വീണാണ് അപകടം.
എടപ്പാള്‍ ടൗണില്‍ നരണിപ്പുഴ റോഡിലെ കെട്ടിടത്തിലാണ് സംഭവം. ഈ കെട്ടിടത്തില്‍ രണ്ട് വര്‍ഷമായി താമസിച്ച് വരികയായിരുന്നു രാജു.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
---- facebook comment plugin here -----