Connect with us

spy activity

ഐ എസ് ഐ ഏജന്റായി പ്രവര്‍ത്തിച്ച മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ അറസ്റ്റില്‍

ഹാപൂര്‍ സ്വദേശി സത്യേന്ദ്ര സൈവാള്‍ ആണ് അറസ്റ്റിലായത്

Published

|

Last Updated

ലക്നൗ| ഐ എസ് ഐ ഏജന്റായി പ്രവര്‍ത്തിച്ച മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി.
ഹാപൂര്‍ സ്വദേശി സത്യേന്ദ്ര സൈവാള്‍ ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡാണ് (എ ടി എസ്) ഇയാളെ അറസ്റ്റ് ചെയ്തത്. 2021 മുതല്‍ സത്യേന്ദ്ര സൈവാള്‍ എംബസി ജീവനക്കാരനായി ജോലിചെയ്യുകയാണ്. ഇന്ത്യന്‍ എംബസിയിലെ ജോലിക്കിടെ ഇയാള്‍ രഹസ്യ രേഖകള്‍ ചോര്‍ത്തിയെന്നാണു സൂചന. വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും രഹസ്യരേഖകളാണു ചോര്‍ത്തിയത്.

എ ടി എസ് ന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ തൃപ്തികരമല്ലാത്ത ഉത്തരമാണ് ആദ്യം നല്‍കിയത്. പിന്നീട് ചാരപ്രവര്‍ത്തനം നടത്തിയെന്നു സമ്മതിക്കുകയായിരുന്നു. മീററ്റില്‍ വെച്ചാണ് ഇയാളെ എ ടി എസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് പണം വാഗ്ദാനം ചെയ്തതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

 

Latest