Connect with us

Kerala

മാതാവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ ബസ് ഇടിച്ച് എട്ട് വയസ്സുകാരൻ മരിച്ചു

സ്വകാര്യ ബസ് അമിത വേഗതിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Published

|

Last Updated

കൊല്ലം | മാതാവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ ബസ് ഇടിച്ച് മകൻ മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിലാണ് അപകടം. മൂഴിക്കോട് സ്വദേശി സിദ്ധാർഥ് (എട്ട്) ആണ് മരിച്ചത്. സ്വകാര്യ ബസ് അമിത വേഗതിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഗുരുതര പരുക്കേറ്റ സിദ്ധാർഥ് തിരുവന്തപുരം എസ് എ ടിയിൽ ചികിത്സയിലായിരുന്നു. ഉച്ചക്ക് 12ഓടെയാണ് മരിച്ചത്. അമ്മ ഡയാനയെ ഗുരുതര പരുക്കോടെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര പുത്തൂർ റോഡിൽ രാവിലെ എട്ടോടെയായിരുന്നു അപകടം.

Latest