Connect with us

National

നാലു വസുകാരിയെ പീഡിപ്പിച്ച 81 കാരന്‍ അറസ്റ്റില്‍

വീടിന് സമീപത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്

Published

|

Last Updated

കൊല്‍ക്കത്ത|നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 81 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.വീടിന് സമീപത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ബങ്കിം ചന്ദ്ര റോയ് എന്ന പ്രതിയെ അറസ്റ്റ് ചെയതിട്ടുണ്ട്.

പെണ്‍കുട്ടിയെ അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാക്കളോട് പറയുകയായിരുന്നു.രക്ഷിതാക്കള്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest