National
അമൃത്പാല്‍ സിങ് ഹരിയാനയില്‍ ഉണ്ടായിരുന്നതായി പോലീസ്
ഞായറാഴ്ച കൂട്ടാളികളിലൊരാളുടെ വീട്ടില്‍ താമസിച്ച അദ്ദേഹം പിറ്റേന്ന് അതിരാവിലെ പോയെന്നും പോലീസ്.

ജലന്ധര്‍| പഞ്ചാബില്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് ഹരിയാനയില്‍ ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍. ഞായറാഴ്ച കൂട്ടാളികളിലൊരാളുടെ വീട്ടില്‍ താമസിച്ച അദ്ദേഹം പിറ്റേന്ന് അതിരാവിലെ പോയതായാണ് വിവരമെന്നുംപോലീസ് വെളിപ്പെടുത്തി.
അമൃത്പാലിന്റെ കൂട്ടാളിയായ ബല്‍ജീത് കൗര്‍ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. കുരുക്ഷേത്ര ജില്ലയിലെ വീട്ടിലേക്ക് അമൃത്പാല്‍ സിങ് മറ്റൊരു സഹായി പാപല്‍പ്രീത് സിങിനൊപ്പം സ്‌കൂട്ടറില്‍ എത്തിയതായി കൗര്‍ പോലീസിനെ അറിയിച്ചു.
അമൃത്പാലിന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലുധിയാന ജില്ലയിലെ ഖന്ന പ്രദേശത്തെ മംഗേവാള്‍ ഗ്രാമവാസിയായ തേജീന്ദര്‍ സിങ് ഗില്ലിനെയാണ് അറസ്റ്റ് ചെയ്തത്.