Kerala
അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം
കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിന്‍ ഈറ്റിങ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു

കോഴിക്കോട്|അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിലാണുളളത്. ഇരുവര്‍ക്കും മറ്റുരോഗങ്ങളുമുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിന്‍ ഈറ്റിങ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 52കാരിയായ മലപ്പുറം സ്വദേശി ശനിയാഴ്ചയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്.
---- facebook comment plugin here -----