Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
200 രൂപയാണ് കുറഞ്ഞത്.
തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ രാവിലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും വൈകുന്നേരം വില ഉയര്‍ന്നിരുന്നു. പവന് 640 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,240 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 14535 രൂപയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 290 രൂപയാണ്. ഒരാഴ്ചയ്ക്കകം സ്വര്‍ണവില വീണ്ടും ഉയരുമെന്നാണ് പ്രവചനം. ഡിസംബര്‍ 23നാണ് സ്വര്‍ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്.
---- facebook comment plugin here -----




