Connect with us

Kerala

പ്രൊമോഷന്‍ അഭിമുഖത്തില്‍ പങ്കെടുത്തില്ല; നടന്‍ ബിജു മേനോന്‍ നിര്‍മാതാവിന് 15 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കെ എഫ് പി എ

'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് അനൂപ് കണ്ണന്റെ പരാതിയിലാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിര്‍ദേശം.

Published

|

Last Updated

കൊച്ചി | പ്രൊമോഷന്‍ അഭിമുഖത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടമുണ്ടായെന്ന പരാതിയില്‍ നടന്‍ ബിജു മേനോന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ‘നടന്ന സംഭവം’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് അനൂപ് കണ്ണന്റെ പരാതിയിലാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിര്‍ദേശം. ഇക്കാര്യം കാണിച്ച് ബിജു മേനോന് കത്തുനല്‍കി.

ബിജു മേനോന്‍ പ്രൊമോഷനില്‍ പങ്കെടുക്കാത്തതിനാല്‍ തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു അനൂപിന്റെ പരാതി. ബിജു മേനോന്‍ കരാറിലെത്തുന്ന അടുത്ത ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്ന് പണം ഈടാക്കാനാണ് നീക്കം. ഇക്കാര്യം അനൂപ് കണ്ണനേയും സംഘടന രേഖാമൂലം അറിയിച്ചു.

സിനിമയിലെ തൊഴിലാളി യൂണിയനായ ഫെഫ്ക ചെയര്‍മാന്‍ ബി ഉണ്ണികൃഷ്ണനാണ് ബിജു മേനോന്‍ കരാര്‍ ലംഘനം നടത്തിയ കാര്യം വെളിപ്പെടുത്തിയത്.

 

 

---- facebook comment plugin here -----

Latest