Kerala
വയനാട്ടിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം:പ്രതിയെ പിടികൂടി
വയനാട് കുപ്പാടിത്തറ സ്വദേശിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
മാനന്തവാടി| വയനാട് മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് കുപ്പാടിത്തറ സ്വദേശിയായ യുവാവിനെ കോഴിക്കോട് വെച്ച് പിടികൂടിയത്.
ഏഴാം തീയ്യതി രാത്രി കമ്മന പുലിക്കാട് എന്ന പ്രദേശത്തെ ഒരു വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി തരുവണ പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.







