Connect with us

Ongoing News

അമന്‍ ഖാന്‍; ഡൽഹിയുടെ പുതിയ രക്ഷകന്‍

അഞ്ചിന് 23 എന്ന നിലയിൽ നിന്ന് എട്ടിന് 130ലേക്ക് എത്തിച്ചത് മധ്യനിര. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി

Published

|

Last Updated

അഹ്മദാബാദ് | ശക്തരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ഡെല്‍ഹി കാപിറ്റല്‍സിന് രക്ഷകനായി യുവതാരം അമാന്‍ ഹകീം ഖാന്‍. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ തീക്കാറ്റിന് മുന്നില്‍ ഡല്‍ഹി താരങ്ങള്‍ ഓരോരുത്തരായി കടപുഴകുകയായിരുന്നു. എന്നാല്‍, ആറാമനായി ഇറങ്ങിയ അമാന്‍ ഹക്കീം ഖാന്റെ 51 റണ്‍സ് പ്രകടനമാണ് ഡല്‍ഹിക്ക് താരതമ്യേനെ മെച്ചപ്പെട്ട ടോട്ടല്‍ നല്‍കിയത്.
സ്‌കോര്‍: 20 ഓവറില്‍ 8ന് 130.

ഡല്‍ഹി ബാറ്റിംഗില്‍ അമാന് പുറമെ അക്‌സര്‍ പട്ടേല്‍ (27), റിപാല്‍ പട്ടേല്‍ (13) പ്രിയം ഗാര്‍ഗ് (10) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്.

4.1 ഓവറില്‍ 5ന് 23 എന്ന നിലക്ക് പരുങ്ങിയ ഡല്‍ഹിയെ പിന്നീടെത്തിയ അക്‌സര്‍ പട്ടേലും അമാന്‍ ഖാനും ചേര്‍ന്നാണ് 70 കടത്തിയത്. സ്‌കോര്‍ 73ല്‍ നില്‍ക്കെ അക്‌സര്‍ ഔട്ടായതോടെയെത്തിയ റിപാല്‍ പട്ടേലും അമാന്‍ ഖാന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നാണ് സ്‌കോര്‍ 126ലെത്തിച്ചത്. അമാന്‍ ഖാന്‍ പുറത്തായ ശേഷവും നന്നായി കളിച്ച റിപാല്‍ പട്ടേല്‍ 19.5 ഓവറില്‍ പുറത്തായി. 13 പന്തില്‍ 23 റണ്‍സാണ് അടിച്ചെടുത്തത്.

ഗുജറാത്ത് ബൗളര്‍മാരില്‍ ഷമിക്ക് പുറമെ മോഹിത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 33 റണ്‍സ് വിട്ടുനല്‍കിയാണ് മോഹിതിന്റെ പ്രകടനം. റാശിദ് ഖാന്‍ നാല് ഓവറില്‍ 28 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റും വീഴ്ത്തി. നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത നൂര്‍ അഹ്മദും 3 ഓവറില്‍ 27 വഴങ്ങിയ ജേശ്വ ലിറ്റിലും നന്നായി പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

Latest