Connect with us

Kerala

ക്ഷേമനിധി ബോര്‍ഡുകളുടെ സംയോജനം; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

നിലവിലുള്ള 16 ബോര്‍ഡുകളെ 11 എണ്ണമായാണ് സംയോജിപ്പിക്കുക

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകളുടെ സംയോജന നടപടികള്‍ വേഗത്തിലാക്കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെയും ഭരണച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി.നിലവിലുള്ള 16 ബോര്‍ഡുകളെ 11 എണ്ണമായാണ് സംയോജിപ്പിക്കുക. പ്രവര്‍ത്തനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സംയോജനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആനുകൂല്യ വിതരണത്തിലെ കാലതാമസം, ആനുകൂല്യങ്ങളുടെ ഇരട്ടിപ്പ്, അനര്‍ഹരുടെ കയറിക്കൂടല്‍ മുതലായ ക്രമക്കേടുകള്‍ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ അനുവദിക്കില്ല. ഇതിനായി കൃത്യമായ പരിശോധനകളും നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷേമനിധി ആക്ടിലും റൂളിലും വ്യവസ്ഥ ചെയ്തിരിക്കുന്നതിലും അധികമായുള്ള ചെലവ് അനുവദിക്കാനാകില്ല. വിവിധ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Latest