Kerala
പെണ്‍കുട്ടിയോട് ചാറ്റ് ചെയ്തുവെന്ന് ആരോപണം; യുവാവിന് ക്രൂര മര്‍ദനം
മാതാവ് പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി
മലപ്പുറം | പെണ്‍കുട്ടിക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ചെറിയമുണ്ടം സ്വദേശി ഹാരീസിനാണ് മര്‍ദനമേറ്റത്. മകനെ ഒരു സംഘം ആക്രമിച്ചെന്ന പരാതിയുമായി ഹാരീസിന്റെ മാതാവ് പോലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയാണ് എന്ന് അറിയാതെയാണ് മകന്‍ സന്ദേശം അയച്ചത് എന്നാണ് മാതാവ് പറയുന്നത്.
ആഗസ്റ്റ് 17നാണ് സംഭവം. ഹാരിസിനെ ഒരു സംഘം വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ആറാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയോടാണ് ചാറ്റ് ചെയ്തത് എന്നാണ് ആരോപണം. ആക്രമണത്തെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----



