International
ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം; ഖത്വറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ
അല്‍ ദഹ്‌റാ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ശിക്ഷിക്കപ്പെട്ടവര്‍. മുന്‍ നാവികസേനാ ഉന്നത ഉദ്യോഗസ്ഥരാണ് എട്ടുപേരും. വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ.

ദോഹ | ഖത്വറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് തടവിലാക്കപ്പെട്ട മലയാളി ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. അല്‍ ദഹ്‌റാ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ശിക്ഷിക്കപ്പെട്ടവര്‍. മുന്‍ നാവികസേനാ ഉന്നത ഉദ്യോഗസ്ഥരാണ് എട്ടുപേരും.
വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. വധശിക്ഷ വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിയമപരമായ എല്ലാ സഹായങ്ങളും നല്‍കും. ഖത്വര്‍ അധികൃതരുമായി ചര്‍ച്ച നടത്തും.
കേസിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് ഇപ്പോള്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.
---- facebook comment plugin here -----