Connect with us

Kerala

തൃശൂരിലും പേയ്‌മെന്റ് സീറ്റ് ആരോപണം; സനീഷ് കുമാര്‍ ജോസഫ് എം എല്‍ എ പണം പറ്റി സീറ്റ് നല്‍കിയതായി ഡി സി സി ജനറല്‍ സെക്രട്ടറി

കെ പി സി സി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയതായും ചാലക്കുടി മണ്ഡലത്തിലെ ഫലം നിരാശാജനകമാകും എന്നും മുന്നറിയിപ്പ്

Published

|

Last Updated

തൃശൂര്‍ | ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ ജോസഫ് സാമ്പത്തിക തിരിമറി നടത്തി സീറ്റ് നല്‍കി എന്ന ആരോപണവുമായി ഡി സി സി ജനറല്‍ സെക്രട്ടറി പി എ ആന്റോ കെ സി വേണുഗോപാലിന് കത്തിയച്ചു.

കെ പി സി സി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയതായും ചാലക്കുടി മണ്ഡലത്തിലെ ഫലം നിരാശാജനകമാകും എന്നും മുന്നറിയിപ്പു നല്‍കുന്ന കത്ത് പുറത്തു വന്നതോടെ തൃശൂരിലും പേയ്‌മെന്റ് സീറ്റ് ആരോപണം കോണ്‍ഗ്രസിനെ വെട്ടിലാക്കി.

എന്നാല്‍ ആരോപണം സനീഷ് കുമാര്‍ ജോസഫ് തള്ളി. സ്ഥാനാര്‍ഥികളെ സംബന്ധിക്കുന്ന അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ജില്ലാ കോര്‍ കമ്മിറ്റി ആണെന്ന് സനീഷ് പ്രതികരിച്ചു.

 

 

Latest