Connect with us

National

എംഎല്‍എമാരെ വിലക്കെടുക്കാന്‍ ബിജെപി ശ്രമമെന്ന ആരോപണം; കേജ്‌രിവാളിന് നോട്ടീസ് നല്‍കി ഡല്‍ഹി ക്രൈംബ്രാഞ്ച്

ആരോപണത്തിന് ആധാരമായ തെളിവുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി  | തങ്ങളുടെ എംഎല്‍എമാരെ വിലക്കു വാങ്ങാന്‍ ബിജെപി ശ്രമം നടത്തിയെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തിനു പിന്നാലെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം നോട്ടിസ് കൈമാറി. ആരോപണത്തിന് ആധാരമായ തെളിവുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്

ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ച് സംഘമാണ് നോട്ടിസ് നല്‍കിയത്. കേജ്‌രിവാളിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി പരാതി നല്‍കിയിരുന്നു. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായും ഏഴ് എഎപി എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ ചേരുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്തുമെന്നുമായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ ആരോപണം. എഎപി എംഎല്‍എമാരുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയെന്നും കേജ്രിവാള്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചിരുന്നു

 

Latest