Malappuram
അൽകിതാബ് രണ്ടാം എഡിഷൻ ഒക്ടോബര്‍ 17 മുതൽ: സ്വാഗത സംഘം രൂപീകരിച്ചു
തിങ്ക് ടാങ്ക് സമ്മിറ്റ് അരീക്കോട് മജ്മഇലും അക്കാദമിയ കമ്മ്യൂൺ ഡൽഹിയിലുമാണ് നടക്കുക.

അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിന്റെ സ്വാഗത സംഘ രൂപീകരണ കൺവൻഷൻ വടശ്ശേരി ഹസൻ മുസ്‌ലിയാർ ഉൽഘാടനം ചെയ്യുന്നു.
മലപ്പുറം|വിശുദ്ധ ഖുർആൻ പ്രമേയമാക്കി സംഘടിക്കപ്പിക്കപ്പെടുന്ന അൽ കിതാബ് രണ്ടാം എഡിഷൻ ഒക്ടോബര്‍17 മുതൽ 19 വരെ അരീക്കോട് മജ്മഇൽ വെച്ച് നടക്കും. അൽ കിതാബ് പ്രോഗ്രമുകളുടെ ഭാഗമായുള്ള തിങ്ക് ടാങ്ക് സമ്മിറ്റാണ് അരീക്കോട് നടക്കുക. ഇതോടനുബന്ധിച്ചുള്ള അക്കാദമിയ കമ്മ്യൂൺ ഡിസംബർ ആദ്യവാരത്തിൽ ഡൽഹിയിൽ നടക്കും.
അരീക്കോട് മജ്മഅ പൂർവ്വ വിദ്യാർഥി സംഘടന സൈക്രിഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അൽ കിതാബ് പ്രോഗ്രമുകളിൽ കേരളത്തിനകത്തും പുറത്തുമായുള്ള പണ്ഡിതർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, മത നേതാക്കൾ, ശാസ്ത്രജ്ഞർ, സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. തീർത്തും ഗവേഷണാത്മകമായ നാൽപതു സെഷനുകളിലായി വിശുദ്ധ ഖുർആനിനെ ആഴത്തിൽ മനസ്സിലാക്കാനും പരിചയപ്പെടുത്താനും സാധിക്കുന്ന വിധമാണ് അൽ കിതാബ് സംഘടിപ്പിക്കുന്നത്.
അൽ കിതാബിന്റെ വിജയകരമായ നടത്തിപ്പിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസ്സൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മജ്മഅ് പ്രിൻസിപ്പാൾ അബ്ദുൽ ഖാദർ അഹ്സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. കെ സി അബൂബക്കർ ഫൈസി, സിപി ബീരാൻ മുസ്‌ലിയാർ, ഡോ: ഉമറുൽ ഫാറൂഖ് സിദ്ദീഖി കോട്ടുമല, അഷറഫ് സിദ്ദീഖ് ആനക്കര സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: വടശ്ശേരി ഹസ്സൻ മുസ്ലിയാർ ( ചെയർമാൻ). മുഹമ്മദ് സക്കീർ മാസ്റ്റർ മാതക്കോട് (ജനറൽ കൺവീനർ). സെയ്ദ് മുഹമ്മദ് അസ്ഹരി ( കോഡിനേറ്റർ). അബ്ദുല്ലത്തീഫ് മഖ്ദൂമി (ട്രഷറർ).