Connect with us

Alappuzha

ആലപ്പുഴ രണ്‍ജീത് വധം: നാല് പേര്‍ കൂടി അറസ്റ്റില്‍

രണ്ട് പേര്‍ കൊലയാളി സംഘത്തില്‍ പെട്ടവരാണ്.

Published

|

Last Updated

ആലപ്പുഴ | ബി ജെ പിയുടെ ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. ഇവരില്‍ രണ്ട് പേര്‍ കൊലയാളി സംഘത്തില്‍ പെട്ടവരാണ്. ഗൂഢാലോചനയില്‍ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീന്‍, സിം കൊടുത്ത കടയുടമ മുഹമ്മദ് ബാദുഷ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണ്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് രണ്‍ജീത് കൊല്ലപ്പെടുന്നത്.