Malappuram
അല്‍ ഇര്‍ഷാദ് ബിരുദദാന സമ്മേളനം

മോങ്ങം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ തൃപ്പനച്ചിയില്‍ നടന്നുവരുന്ന അല്‍ ഇര്‍ഷാദ് എജ്യുക്കേഷന്‍ സെന്റര്‍ ബിരുദദാന സമ്മേളനം കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ധാര്‍മിക വിദ്യാഭ്യാസത്തിന് പ്രസക്തി വര്‍ധിച്ച് വരികയാണെന്നും ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യനെ സംസ്‌കരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഹാദിയ, തിബ്യാന്‍ കോഴ്സുകളിലായി 220 പേരാണ് പഠനം പൂര്‍ത്തിയാക്കിയത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡ് ദാനവും നടത്തി.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി സി അബ്ദുറഹ്‌മാന്‍, സ്വബാഹ് പുല്‍പ്പറ്റ, ബ്ലോക്ക് മെമ്പര്‍ കോമുക്കുട്ടി, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, വാര്‍ഡ് മെമ്പര്‍ സി അലവി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശരീഫ് വെളിമുക്ക്, മാനേജര്‍ ഇസ്ഹാഖ് സഖാഫി പ്രസംഗിച്ചു.