Connect with us

National

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മൂന്നംഗ അന്വേഷണസംഘത്തെ രൂപീകരിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഐ.ജി, ഡി.ഐ.ജി, എസ്.പി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിലുളളത്.

Published

|

Last Updated

ന്യൂഡല്‍ഹി|കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മന്ത്രി വിജയ് ഷാ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മൂന്ന് അംഗ അന്വേഷണസംഘത്തെ രൂപീകരിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ഐ.ജി, ഡി.ഐ.ജി, എസ്.പി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിലുളളത്. സുപ്രീംകോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.

അതേസമയം കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി കുന്‍വര്‍ വിജയ്ഷായുടെ അറസ്റ്റ് താല്‍കാലികമായി സുപ്രീംകോടതി തടഞ്ഞു. അന്വേഷണ വിവരങ്ങള്‍ റിപ്പോര്‍ട്ട് ആയി എസ്‌ഐടി കോടതിക്ക് സമര്‍പ്പിക്കണം.വിജയ്ഷാ അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. മന്ത്രി നടത്തിയ ക്ഷമാപണത്തെ പൂര്‍ണമായി സുപ്രീംകോടതി നിരസിക്കുകയാണ് ചെയ്തത്. അനന്തരഫലങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണ് ക്ഷമാപണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വിമര്‍ശിച്ചു. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് സുപ്രീംകോടതി പറഞ്ഞു. മാധ്യമങ്ങള്‍ വിഷയത്തെ വളച്ചൊടിച്ചു എന്നായിരുന്നു വിജയ് ഷായുടെ വാദം. തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും വിജയ് ഷാ ആവശ്യപ്പെട്ടു.

 

 

 

Latest