Connect with us

Ongoing News

അൽ ഫർദാൻ എക്സ്ചേഞ്ച് ബേങ്കിംഗ് & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു 

സ്വദേശിവത്കരണത്തെ ശക്തിപ്പെടുത്തുന്നതിനും യു എ ഇ പൗരന്മാർക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതിനുമായാണ് പദ്ധതി

Published

|

Last Updated

അബുദബി | യു എ ഇ സർക്കാരിന്റെ സ്വദേശിവത്കരണ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും യു എ ഇ പൗരന്മാർക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതിനുമായി  ധനകാര്യ മേഖലയിൽ യു എ ഇയിലെ പ്രമുഖ സ്ഥാപനമായ  അൽ ഫർദാൻ ഗ്രൂപ്പ് അബൂദബിയിൽ അൽ ഫർദാൻ ബാങ്കിംഗ് & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.

കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി തുറന്ന ഇൻസ്റ്റിറ്റ്യൂട്ട് സാമ്പത്തിക സേവന വ്യവസായത്തിനായി യു എ ഇ പൗരന്മാരെ പരിശീലിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നു.

പശ്ചിമേഷ്യയിലെ പൗരന്മാർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന ആദ്യത്തെ സ്വകാര്യ ധനകാര്യ സ്ഥാപനമാണ്  അൽ ഫർദാൻ എക്‌സ്‌ചേഞ്ച്. സ്വദേശിവത്കരണത്തിന്റെ പ്രാധാന്യം ഇപ്പോഴും ഉയർത്തിപ്പിടിക്കുന്ന അൽ ഫർദാൻ ഗ്രൂപ്പിന്റെ മൂല്യങ്ങളെ കേന്ദ്രം പ്രതിധ്വനിക്കും. അൽ ഫർദാൻ എക്സ്ചേഞ്ചിൽ നിലവിൽ 15 ശതമാനമാണ് സ്വദേശി ജീവനക്കാരുള്ളത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് 30 ശതമാനമായി ഉയർത്തും.

വിജയത്തിന്റെ ഒരു നീണ്ട ചരിത്രമുള്ള ഒരു സ്ഥാപനമെന്ന നിലയിൽ രാജ്യത്തിന്റെ നാളിതുവരെയുള്ള വളർച്ചയിൽ സ്വദേശികൾ നിർണായക പങ്കുവഹിച്ചുവെന്നും ഗവൺമെന്റിന്റെ അഭിലാഷ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ അത് നിർണായകമാണെന്നും ഉറച്ചു വിശ്വസിക്കുന്നതായി അൽ ഫർദാൻ ഗ്രൂപ്പിന്റെ ഗ്രൂപ്പ് സി ഇ ഒ ഹസൻ ഫർദാൻ അൽ ഫർദാൻ പറഞ്ഞു.

അൽ ഫർദാൻ ഗ്രൂപ്പ് യു എ ഇ പൗരന്മാരുടെ കഴിവുകൾ വളർത്താനും വികസിപ്പിക്കാനും പ്രതിജ്ഞാബദ്ധരാണ്. സാമ്പത്തിക മേഖലയ്ക്കുള്ളിലെ വിവിധ മേഖലകളിൽ യു എ ഇ പൗരന്മാർക്ക് പരമാവധി തൊഴിൽ ലഭ്യമാക്കാൻ  ഒരു ലക്ഷ്യംവെച്ചിട്ടുണ്ട്. അത് ഞങ്ങളുടെ വിശാലമായ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ശ്രമങ്ങളുമായി ബന്ധിപ്പിക്കും. പ്രാദേശിക സാമ്പത്തിക സേവന മേഖല ആഗോള വിപണിക്ക് തുല്യമായി നിലകൊള്ളുന്നതിനാൽ യു എ ഇ പൗരന്മാരെ സാമ്പത്തിക സേവന വ്യവസായത്തിലും ജീവിതത്തിന്റെ എല്ലാ ധാരകളിലും ശാക്തീകരിക്കുകയും അവരെ ഒപ്പം നടക്കാൻ പ്രാപ്തരാക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ കാഴ്ചപ്പാട് നിറവേറ്റാൻ അൽ ഫർദാൻ ബേങ്കിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പരിശ്രമിക്കും. ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന വിദ്യാഭ്യാസ സേവനങ്ങൾക്ക് യു എ ഇ പൗരന്മാരിൽ നിന്ന് നിരക്ക് ഈടാക്കില്ല എന്നും അദ്ദേഹം വിശദമാക്കി.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest