From the print
ഐ എ എം ഇ സ്‌കൂളുകളിൽ അക്ഷര ദീപം പദ്ധതി തുടങ്ങി
നേരിന്റെ അക്ഷര വെളിച്ചം എന്ന പ്രമേയത്തിൽ നടക്കുന്ന സിറാജ് ക്യാമ്പയിനിന്റെ ഭാഗമായാണ് എം എ എം ഇ സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്.

കോഴിക്കോട് | കേരളത്തിലെ ഐ എ എം ഇ സ്‌കൂളുകളിൽ സിറാജ് അക്ഷര ദീപം പദ്ധതി നടപ്പാക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഫറോക്ക് ഖാദിസിയ്യ ഇംഗ്ലീഷ് സ്‌കൂളിൽ നടന്നു. ഹാദി ബോർവെൽ സ്‌പോൺസർഷിപ്പിൽ നടപ്പാക്കിയ അക്ഷര ദീപം പദ്ധതി ഐ എ എം ഇ ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഹാദി ബോർവെൽ എം ഡി അഹ്്മദ് ഷാഹിറിനെ പ്രതിനിധീകരിച്ച മകൻ അദൽ ഹാദിക്ക് പത്രം കൈമാറി. നേരിന്റെ അക്ഷര വെളിച്ചം എന്ന പ്രമേയത്തിൽ നടക്കുന്ന സിറാജ് ക്യാമ്പയിനിന്റെ ഭാഗമായാണ് എം എ എം ഇ സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്.
സിറാജ് പത്രത്തിലെ അക്ഷരം, അവസരം പംക്തികളടക്കമുള്ള പേജുകൾ സ്‌കോളർഷിപ്പ് പരീക്ഷകൾക്കും മറ്റും വിദ്യാർഥികൾക്ക് സഹായകരമാകുകയും തൊഴിലവസരങ്ങളെക്കുറിച്ചും തുടർ പഠനത്തിന് സാധ്യമാകുന്ന സ്ഥാപനങ്ങളെക്കുറിച്ചുമുള്ള അറിവുകൾ നൽകുകയും ചെയ്യും. സ്‌കൂൾ പി ടി എ കളിൽ നിന്നോ അഭ്യുദയകാംക്ഷികളിൽ നിന്നോ സ്‌പോൺസർഷിപ്പ് സ്വീകരിച്ച് പദ്ധതി വിജയിപ്പിക്കണമെന്ന് ഐ എ എം ഇ ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അഭ്യർഥിച്ചു.
ചടങ്ങിൽ ഐ എ എം ഇ സെക്രട്ടറി വി പി എം ഇസ്ഹാഖ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ അഫ്‌സൽ കൊളാരി, പ്രിൻസിപ്പൽ ശരീഫ്, മാനേജർ സലാം സഖാഫി, എ ഒ സ്വാദിഖ്, വൈസ് പ്രിൻസിപ്പൽ ടി കെ ഇല്യാസ് സംബന്ധിച്ചു.