National
അതിറാപട്ടണത്തെ മസ്ജിദു ആഇശ ഉദ്ഘാടനം ചെയ്തു
അതിറാപട്ടണത്തിന്റെ അഭിമാനവും പ്രൗഢിയുമുയര്‍ത്തുന്ന തരത്തിലാണ് മസ്ജിദ് ആഇശ നിര്‍മിച്ചിരിക്കുന്നത്.
തഞ്ചാവൂര്‍ | തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്ത് അതിറാപട്ടണത്ത് നിര്‍മിച്ച മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നു നല്‍കി. മസ്ജിദു ആഇശ എന്ന പേരില്‍ നിര്‍മിച്ച മസ്ജിദില്‍ തമിഴ്നാട്ടിലെ പ്രമുഖ പണ്ഡിതന്‍ മമ്മിക്കുട്ടി ഹസ്റത്ത് അസര്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. പാരമ്പര്യ മുസ്ലിം ജീവിത ശൈലിയുടെ തുടര്‍ച്ച കൊണ്ട് അറിയപ്പെട്ട അതിറാപട്ടണത്തിന്റെ അഭിമാനവും പ്രൗഢിയുമുയര്‍ത്തുന്ന തരത്തിലാണ് മസ്ജിദ് ആഇശ നിര്‍മിച്ചിരിക്കുന്നത്. പുതിയകാല ട്രെന്‍ഡുകളോടും ടെക്നോളജിയോടും ചേര്‍ന്നുനില്‍ക്കുന്ന തരത്തിലാണ് മസ്ജിദിന്റെ ആര്‍ക്കിടെക്ചറും സംവിധാനങ്ങളും. എസ് മുരസൊളി എം പി, കെ അണ്ണാധുരൈ എം എല്‍ എ തുടങ്ങിയ പൊതുപ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.