Connect with us

National

രാജ്യത്ത് ആറാം ക്ലാസ് മുതല്‍ എ.ഐ കോഴ്സ്‌; സമഗ്രമായ പാഠ്യപദ്ധതി തയാറാക്കാന്‍ പ്രത്യേക കമ്മിറ്റി

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ വെബ്സൈറ്റായ www.ugc.gov.inല്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| എ.ഐയുടെ സാധ്യതകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ എ.ഐ കോഴ്സുകള്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം. ഈ കോഴ്സുകള്‍ ആറാം ക്ലാസ് മുതല്‍ ആരംഭിക്കും. ഈ കോഴ്സുകള്‍ക്കായി സമഗ്രമായ പാഠ്യപദ്ധതി തയാറാക്കാന്‍ ‘നാഷണല്‍ പ്രോഗ്രാം ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌കില്ലിങ് ഫ്രെയിംവര്‍ക്കിന്’ കീഴില്‍ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്.

2023 ജൂണിലെ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എ.ഐ വിദ്യാഭ്യാസം അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഈ കോഴ്സുകള്‍ ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യത ചട്ടക്കൂടുമായും ദേശീയ ക്രെഡിറ്റ് ചട്ടക്കൂടുമായും യോജിപ്പിച്ച് രാജ്യത്തുടനീളമുള്ള എ.ഐ വിദ്യാഭ്യാസത്തിന് സ്ഥിരമായ സമീപനം ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്,യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള റെഗുലേറ്ററി ബോഡികളെ എ.ഐ വിദ്യാഭ്യാസത്തിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ വെബ്സൈറ്റായ www.ugc.gov.inല്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതാണ്.

 

 

 

---- facebook comment plugin here -----

Latest