Connect with us

Kuwait

മൂന്ന് വര്‍ഷത്തിന് ശേഷം മസ്ജിദുല്‍ കബീര്‍ വീണ്ടും വിശ്വാസികള്‍ക്കായി തുറക്കുന്നു

45,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള രാജ്യത്തെ ഏറ്റവും വലിയ പള്ളിയില്‍ 60,000ത്തോളം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയും.

Published

|

Last Updated

കുവൈത്ത് സിറ്റി | കൊവിഡ് മഹാമാരിക്ക് ശേഷം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കുവൈത്ത് സിറ്റിയിലെ ഗ്രാന്‍ഡ് മസ്ജിദ്. 45,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള രാജ്യത്തെ ഏറ്റവും വലിയ പള്ളിയില്‍ 60,000ത്തോളം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയും.

കുവൈത്ത് ഗള്‍ഫ് വാസ്തുവിദ്യക്കൊപ്പം പ്രാദേശിക സവിശേഷതകളും ഉള്‍പ്പെടുത്തി ഇസ്ലാമിക വാസ്തു വിദ്യാ പൈതൃകത്തിന്റെ പ്രതീകമായിട്ടാണ് പള്ളി രൂപകല്‍പന ചെയ്തിട്ടുള്ളത്. വിശുദ്ധ റമസാനിനു വേണ്ടിയുള്ള ഗ്രാന്‍ഡ് മസ്ജിദിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. തറാവീഹ് നിസ്‌കാരത്തിന്റെ ഷെഡ്യൂളും തയ്യാറായിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികളും വിവിധ മത്സരങ്ങളും ഈ റമസാനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. സെന്റര്‍ ഫോര്‍ ഇസ്ലാമിക് ആര്‍ട്‌സ് വി കസിപ്പിക്കാനും പ്രവാചക ചരിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ഗ്രാന്‍ഡ് മോസ്‌ക് അഡ്മിനിസ്‌ട്രേഷന്‍ ഡയരക്ടര്‍ അലി ശദ്ദാദ് പറഞ്ഞു.

 

Latest