Kerala
അഡ്വ.എം കെ സക്കീര്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനാകും
സക്കീറിനെ വഖഫ് ബോര്‍ഡ് അംഗമാക്കി നിയമിച്ച് ഉത്തരവിറങ്ങി

കോഴിക്കോട് | പി എസ് സി മുന്‍ ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനാകും. സക്കീറിനെ വഖഫ് ബോര്‍ഡ് അംഗമാക്കി നിയമിച്ച് ഉത്തരവിറങ്ങി. ടി കെ ഹംസ രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്നാണ് അറിയുന്നത്
പൊന്നാനി പെരുമ്പടപ്പ് സ്വദേശിയായ സക്കീര്‍ തൃശൂരിലാണു താമസം. മുംബൈ ഗവ. ലോ കോളജില്‍നിന്ന് എല്‍ എല്‍ ബിയും തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1990ല്‍ തൃശൂര്‍ ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ചു. 2006-11 കാലയളവില്‍ തൃശൂര്‍ കോടതിയില്‍ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറുമായും പ്രവര്‍ത്തിച്ചു.
---- facebook comment plugin here -----