anupama child missing case
ദത്ത് വിവാദം; വീണ്ടും സമരം നടത്തുമെന്ന് അനുപമ
ആരോപണ വിധേയരയെ മാറ്റിനിര്‍ത്താതെ നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ല
തിരുവനന്തപുരം | ദത്ത് നല്‍കിയ തന്റെ കുഞ്ഞിനെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അനുപമ. ആരോപണ വിധേയരെ മാറ്റി നിര്‍ത്താതെയുള്ള നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും സി ഡബ്ല്യൂ സി ചെയര്‍പേഴ്‌സണെയും അന്വേഷണം തീരും വരെ താത്ക്കാലികമായെങ്കിലും മാറ്റി നിര്‍ത്തണം. ഈ ആവശ്യം ഉന്നയിച്ച് വീണ്ടും സമരം നടത്തുമെന്ന് അനുപമ പറഞ്ഞു.
നല്ല രീതിയില്‍ അന്വേഷണം നടക്കുമെന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് തന്നോട് പറഞ്ഞത്. എന്നാല്‍ അന്വേഷണം തുടങ്ങും മുമ്പ് തന്നെ ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റേയും സി ഡബ്ല്യൂ സി ചെയര്‍പേഴ്‌സന്റേയും ഭാഗത്ത് തെറ്റില്ല എന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ആ സഹാചര്യത്തില്‍ അന്വേഷണത്തില്‍ എങ്ങനെ വിശ്വസിക്കുമെന്നും അനുപമ ചോദിച്ചു.






