Kerala
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
പ്രതിഭാഗം അന്തിമവാദം സംബന്ധിച്ച് കൂടുതല്‍ മറുപടി നല്‍കാന്‍ ഉണ്ടെന്നും സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

കൊച്ചി|നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ അന്തിമ വാദം വേനലവധിക്ക് മുമ്പ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ പ്രതിഭാഗം അന്തിമവാദം സംബന്ധിച്ച് കൂടുതല്‍ മറുപടി നല്‍കാന്‍ ഉണ്ടെന്നും സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
സമയം അനുവദിച്ചാല്‍ കുറച്ച് ദിവസങ്ങള്‍ കൂടി പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം അവതരിപ്പിക്കാനാകും. ഇതിന് ശേഷമാകും വിധി പ്രഖ്യാപനം സംബന്ധിച്ച തിയ്യതി തീരുമാനിക്കുക.
---- facebook comment plugin here -----