Kerala
മദ്യപിച്ച് ഹോട്ടലിൽ ബഹളം; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
അഞ്ചാലുമൂട് പോലീസാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത്.

കൊല്ലം| നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടനെ കസ്റ്റഡിയിലെടുത്തത്.കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം.
കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും വിനായകന്‍ പോലീസിനോട് തട്ടി കയറുകയും ബഹളം തുടരുകയും ചെയ്യ്തു.
കസ്റ്റഡിയിലെടുത്ത നടനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി.അഞ്ചാലുമൂട് പോലീസാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത്.
---- facebook comment plugin here -----