Connect with us

National

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ് ഫാന്‍സ് അസോസിയേഷന് ശ്രദ്ധേയ വിജയം

കാഞ്ചിപുരം, ചെങ്കല്‍പ്പേട്ട്, കല്ലകുറിച്ചി, വില്ലുപുരം, റാണിപ്പേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, തിരുന്നേല്‍വേലി എന്നിവിടങ്ങളില്‍ എല്ലാം വിജയ് ഫാന്‍സ് വിജയിച്ചിട്ടുണ്ട്.

Published

|

Last Updated

ചെന്നൈ| നടന്‍ വിജയ് ഫാന്‍സ് അസോസിയേഷന് തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം. ഒക്ടോബര്‍ 12ന് പ്രഖ്യാപിക്കപ്പെട്ട തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഒന്‍പത് ജില്ലകളിലായി 59 ഇടത്ത് ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 6നും 9നുമാണ് തമിഴ്‌നാട്ടിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 27003 പദവികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കാഞ്ചിപുരം, ചെങ്കല്‍പ്പേട്ട്, കല്ലകുറിച്ചി, വില്ലുപുരം, റാണിപ്പേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, തിരുന്നേല്‍വേലി എന്നിവിടങ്ങളില്‍ എല്ലാം വിജയ് ഫാന്‍സ് വിജയിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ എതിരാളികള്‍ ഇല്ലാതെയാണ് വിജയിച്ചതെന്ന് ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ അറിയിച്ചു.

കൂടാതെ 46 പേര്‍ക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചതായും ദളപതി വിജയ് മക്കള്‍ ഇയക്കം വ്യക്തമാക്കി. ഒക്ടോബര്‍ ആദ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കാനും, പ്രചരണത്തിന് വിജയ് ഫോട്ടോ ഉപയോഗിക്കാനും അനുമതി ലഭിച്ചുവെന്നാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്.

 

---- facebook comment plugin here -----

Latest