Connect with us

ranbir kapoor

നടന്‍ റണ്‍ബീര്‍ കപൂറിന് ഇ ഡിയുടെ സമൻസ്

വിവിധ ബിനാമി ബേങ്ക് അക്കൗണ്ടുകളിലൂടെ ആപ്പ് മുഖേന കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ ഡി ആരോപിക്കുന്നത്.

Published

|

Last Updated

മുംബൈ | ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വിളിപ്പിച്ചു. ഗെയിംമിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് വെള്ളിയാഴ്ച ഹാജരാകാന്‍ നടനോട് ഇ ഡി ആവശ്യപ്പെട്ടത്. മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പ് ആണ് കേസിന് ആധാരം.

വിവിധ ബിനാമി ബേങ്ക് അക്കൗണ്ടുകളിലൂടെ ആപ്പ് മുഖേന കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ ഡി ആരോപിക്കുന്നത്. നിയമവിരുദ്ധ വാതുവെപ്പ് വെബ്‌സൈറ്റുകള്‍ക്ക് പുതിയ ഉപയോക്താക്കളെ ചേര്‍ക്കാനും യൂസര്‍ ഐ ഡികള്‍ സൃഷ്ടിക്കാനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പ്.

ഓണ്‍ലൈന്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തിയ റെയ്ഡില്‍ 417 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഛത്തീസ്ഗഢിലെ ഭിലയ് എന്ന മേഖലയില്‍ നിന്നുള്ളവരാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍. യു എ ഇയിലാണ് ആസ്ഥാനം. ശ്രീലങ്കയിലും നേപ്പാളിലും കാള്‍സെന്ററുകളുണ്ട്.

---- facebook comment plugin here -----