sathish kaushik
നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു
യാത്രാമധ്യേയാണ് ഹൃദയാഘാതമുണ്ടായത്.

ന്യൂഡൽഹി | ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (66) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്തും നടനുമായ അനുപം ഖേര്‍ ട്വിറ്ററില്‍ അറിയിച്ചു. ഡല്‍ഹിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു കൗശിക്.
പുലര്‍ച്ചെ ഒരു മണിയോടെ ശാരീരിക അസ്വസ്ഥത തന്റെ ഡ്രൈവറോട് കൗശിക് പറയുകയും കാറില്‍ ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു. യാത്രാമധ്യേയാണ് ഹൃദയാഘാതമുണ്ടായത്.
1956 ഏപ്രിൽ 13ന് ജനിച്ച സതീഷ് കൗശിക് നിർമാതാവും തിരക്കഥാകൃത്തും കൊമേഡിയനുമെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. 45 വർഷമായി സുഹൃത്തുക്കളാണ് കൌശികും അനുപം ഖേറും. രണ്ടു ദിവസം മുൻപ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ സതീഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഭാര്യയും മകളുമുണ്ട്.
---- facebook comment plugin here -----