Kerala
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍ നടപടി

പാലക്കാട് | ജില്ലാ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ഡോ മുസ്തഫ, ഡോ സര്‍ഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതു.ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍ നടപടി.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ചികിത്സാ പിഴവ് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്റ്ററുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തട്ടെയെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഓര്‍ത്തോ വിഭാഗം മേധാമി വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ 24നാണ് പരാതിക്കിടയാക്കിയ സംഭവം .കളിക്കിടെ വീണ് പരുക്കേറ്റ പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭിച്ചില്ലെന്നെന്നാണ് കുടുംബത്തിന്റെ ആരോപണം
സാഹചര്യങ്ങള്‍ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുടുംബത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നു