Connect with us

Kerala

സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി; സ്വര്‍ണപ്പാളികളില്‍ തിരിമറി നടന്നതായ നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍

Published

|

Last Updated

കൊച്ചി |  ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.വിജിലന്‍സ് മുന്‍ എസ്പി കൂടിയായ എസ് ശശിധരനാണ് അന്വേഷണ ചുമതല. സംഘത്തില്‍ മൂന്ന് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടാകും. സൈബര്‍ വിദഗ്ധര്‍ അടക്കമുള്ളവരും സംഘത്തിലുണ്ടാകും. അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്നും വിവരങ്ങള്‍ പുറത്തുപോകരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി

അതേ സമയം സ്വര്‍ണപ്പാളികളില്‍ തിരിമറി നടത്തിയെന്ന സംശയത്തിലാണ് ദേവസ്വം വിജിലന്‍സ്. ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന് നിമഗനണാണ് ദേവസ്വം വിജിലന്‍സിന് അന്വേഷണത്തില്‍ എത്തിയിരിക്കുന്നത്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില്‍ വിദഗ്ധരെത്തിയത്.

സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ വിദഗ്ധ പരിശോധന വേണം.2019 ജൂലായില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളില്‍ തിരിമറി സംഭവിച്ചെന്ന വാദത്തെ ശരിവെക്കുന്ന കണ്ടെത്തലാണ് ദേവസ്വം വിജിലന്‍സ് നടത്തിയിരിക്കുന്നത്. 2025-ല്‍ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയുമായി 2019-ലെ പാളികളെ ഒത്തുനോക്കിയപ്പോഴാണ് പുതിയ നിഗമനത്തിലെത്തിയത്.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു

---- facebook comment plugin here -----