Connect with us

Kerala

ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്ന പി ആര്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കണം: വി മുരളീധരന്‍

എന്ത് നടപടിക്രമം പാലിച്ചാണ് ഇത്തരം എജന്‍സികളുമായി ധാരണയിലെത്തുന്നത് എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.

Published

|

Last Updated

ന്യൂഡല്‍ഹി | ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്ന പി ആര്‍ ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. എന്ത് നടപടിക്രമം പാലിച്ചാണ് ഇത്തരം എജന്‍സികളുമായി ധാരണയിലെത്തുന്നത് എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ആ ഏജന്‍സിയെ സര്‍ക്കാര്‍ പരിപാടികള്‍ ഏല്‍പ്പിക്കുന്നത് അവസാനിപ്പിക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും വേണം.

രാജ്യവരുദ്ധ പ്രവര്‍ത്തി ചെയ്യുന്നവരെ ക്ഷണിച്ചുകൊണ്ടുവന്ന് പ്രൊമോഷന്‍ നടത്തിപ്പിച്ചത് കേരള ടൂറിസമാണ്. അവര്‍ അതിന് ഉത്തരം പറയണം. എന്നാല്‍, ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും ഒളിച്ചോടാനും വന്ദേഭാരത് യാത്രയെ ഉപയോഗിക്കുകയാണ് സി പി എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

വിഷയത്തില്‍ ടൂറിസം മന്ത്രിക്ക് ക്ലീന്‍ ചിറ്റ് കൊടുത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടില്‍ അത്ഭുതം ഇല്ല. രാജ്യദ്രോഹ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സമീപനം ജനം കണ്ടുകൊണ്ടിരിക്കുകയാണ്. ടൂറിസം വകുപ്പിനായി പ്രൊമോഷന്‍ ചെയ്യുന്ന ഏജന്‍സിയെ വിലക്കണമെന്ന ആവശ്യമെങ്കിലും പ്രതിപക്ഷത്തിനുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു.

 

---- facebook comment plugin here -----

Latest