Connect with us

Kerala

ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടയാള്‍: എം എ ബേബി

ഗവര്‍ണറുടെ നടപടി തികച്ചും അസാധാരണമാണ്. ആര്‍ എസ് എസ് തലവന്‍ തന്നെക്കാള്‍ മുകളിലാണെന്ന് പറയാതെ പറഞ്ഞയാളാണ് ഗവര്‍ണറെന്നും ബേബി.

Published

|

Last Updated

തിരുവനന്തപുരം | തന്നെ വിമര്‍ശിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭീഷണിയോട് ശക്തമായി പ്രതികരിച്ച്‌ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഗവര്‍ണറുടെ നടപടി തികച്ചും അസാധാരണമാണെന്ന് ബേബി പറഞ്ഞു. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ആര്‍ എസ് എസ് തലവന്‍ തന്നെക്കാള്‍ മുകളിലാണെന്ന് പറയാതെ പറഞ്ഞയാളാണ് ഗവര്‍ണറെന്നും ബേബി പറഞ്ഞു.

മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുമെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു. ഉപദേശം നല്‍കാം, അല്ലാതെ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല: പി ഡി ടി ആചാരി
മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പൂര്‍ണ അധികാരം മുഖ്യമന്ത്രിക്കാണ്. ഗവര്‍ണര്‍ ഭരണഘടനാ തലവന്‍ മാത്രമാണെന്നും ആചാരി പറഞ്ഞു.