pocso case
17 കാരിയെ ഗര്‍ഭിണിയാക്കി കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരന്‍
പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി എറണാകുളം പോക്‌സോ കോടതി

കൊച്ചി | 17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് എറണാകുളം പോക്‌സോ കോടതി കണ്ടെത്തി. എറണാകുളം കലൂര്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ ശേഷം തട്ടിക്കൊണ്ടുപോയി കൊലപ്പെടു ത്തിയ കേസിലാണ് എറണാകുളം മരട് സ്വദേശിയായ പ്രതി സഫര്‍ഷാ കുറ്റക്കാരനെന്നു കണ്ടെ ത്തിയത്.
പ്ലസ് ടു വിദ്യാര്‍ഥിനിയായ 17 കാരി കൊല്ലപ്പെടുമ്പോള്‍ നാലരമാസം ഗര്‍ഭിണിയായിരുന്നു. പ്രതി ക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തി യാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും കോടതി പറഞ്ഞു.
2020 ജനുവരിയിലായിരുന്നു കൊലപാതകം. സുഹൃത്തായിരുന്ന സഫര്‍ഷാ പെണ്‍കുട്ടിയെ കാറില്‍ വച്ചു ബലാത്സംഗം ചെയ്തശേഷം കുത്തിക്കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട്ടിലെ വരട്ട് പാറ തേയിലത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
സഫറുമായുള്ള പ്രണയത്തില്‍നിന്നു പെണ്‍കുട്ടി പിന്‍മാറിയിരുന്നു. ഇതിനുശേഷം സ്‌കൂളിലേക്കു പോകുന്നതിനിടെ കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞു പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. മോഷ്ടിച്ച കാറിലാണ് വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയത്. തുടര്‍ന്നു കാറില്‍ വച്ചു ബലാത്സംഗവും കൊലയും നടന്നു. 24 കുത്തുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. മൃതദേഹം ഉപേക്ഷിച്ച ശേഷം രക്ഷപെട്ട പ്രതിയെ വാല്‍പ്പാറ ക്കുസ മീപം കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ കാണാ നില്ലെന്ന പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം നടത്തിയത്.