Connect with us

Uae

സമുദ്ര അപകടങ്ങളില്‍ 62 ശതമാനം കുറവുണ്ടായതായി അബൂദബി മാരിടൈം

എമിറേറ്റിലെ സുരക്ഷിത ജലപാത ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും അബുദബി മാരിടൈം വ്യക്തമാക്കുന്നു

Published

|

Last Updated

അബുദബി |  ഈ വര്‍ഷം ആദ്യ പകുതിയില്‍ സമുദ്ര അപകടങ്ങളില്‍ 62 ശതമാനം കുറവുണ്ടായതായി അബൂദബി പോര്‍ട്ട് ഗ്രൂപ്പിന്റെ ഭാഗമായ അബൂദബി മാരിടൈം വ്യക്തമാക്കി. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് 2023 ന്റെ ആദ്യ പകുതിയില്‍ കുറവുണ്ടായത്. എമിറേറ്റിലെ സുരക്ഷിത ജലപാത ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും അബുദബി മാരിടൈം വ്യക്തമാക്കുന്നു. റെഗുലേറ്ററി അതോറിറ്റിയുടെ പങ്ക് ഏറ്റെടുക്കുക, സമുദ്ര സേവനങ്ങള്‍ നല്‍കുക, ആഗോള സമുദ്ര തലസ്ഥാനമെന്ന നിലയില്‍ എമിറേറ്റിന്റെ പദവി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യവുമായി 2020-ല്‍ അബൂദബി പോര്‍ട്ട് ഗ്രൂപ്പും മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പും (ഡിഎംടി) തമ്മിലുള്ള കരാറിനെത്തുടര്‍ന്ന്, സമുദ്രമേഖലയുടെ വികസനം നിയന്ത്രിക്കുന്നതിനായാണ് അബൂദബി മാരിടൈം സ്ഥാപിതമായത്.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും ജലപാത ഉപയോഗത്തിനുള്ള മികച്ച പ്രാക്ടീസ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് അബുദാബി മാരിടൈമിന്റെ പ്രാഥമിക ഉത്തരവാദിത്തങ്ങളിലൊന്ന്. അബുദബിയില്‍ ജലമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിന് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ഡിഎംടിയും അബൂദബി മാരിടൈമും പ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഓപ്പറേഷണല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. സലേം ഖല്‍ഫാന്‍ അല്‍ കാബി പറഞ്ഞു.