The body of a newborn baby was found
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍
വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിന് സമീപമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം | തലസ്ഥാനത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിനു സമീപമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആരാണ് കൊന്ന് തള്ളിയതെന്നത് സംബന്ധിച്ച് വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----