Connect with us

aadhar

ആധാര്‍ വിവരം പങ്കുവെക്കല്‍: മുന്നറിയിപ്പ് കേന്ദ്രം പിന്‍വലിച്ചു

യു ഐ ഡി എ ഐയുടെ യൂസര്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ആധാര്‍ വിവരങ്ങള്‍ നല്‍കാവൂ എന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്.

Published

|

Last Updated

ന്യൂഡല്‍ഹി | ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പി ആര്‍ക്കും നല്‍കരുതെന്ന ഇലക്ട്രോണിക്‌സ്, വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഈ മുന്നറിയിപ്പ് പിന്‍വലിച്ചെന്നും ദുര്‍വ്യാഖ്യാനത്തിന് ഇടയുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആധാര്‍ കാര്‍ഡ് നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ യു ഐ ഡി എ ഐയുടെ അംഗീകാരമില്ലാത്ത ആര്‍ക്കും നല്‍കരുതെന്നായിരുന്നു വെള്ളിയാഴ്ച മന്ത്രാലയം നല്‍കിയ മുന്നറിയിപ്പ്.

യു ഐ ഡി എ ഐയുടെ യൂസര്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ആധാര്‍ വിവരങ്ങള്‍ നല്‍കാവൂ എന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്. ഹോട്ടല്‍, സിനിമാ ഹാളുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ ശേഖരിച്ചുവെക്കരുതെന്നും ഇത് ആധാര്‍ നിയമം 2016 അനുസരിച്ച് കുറ്റകരമാണെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി സമര്‍പ്പിക്കേണ്ട അവസരം വന്നാല്‍ വ്യക്തിവിവരങ്ങള്‍ മറച്ച് നമ്പറിന്റെ അവസാന നാല് അക്കം മാത്രം കാണുന്ന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. യു ഐ ഡി എ ഐ വെബ്‌സൈറ്റില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്യാനാകുകയെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. യു ഐ ഡി എ ഐുടെ ബെംഗളൂരു മേഖലാ ഓഫീസാണ് ഈ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഏതായാലും ഈ മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.

Latest