Connect with us

Kerala

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പുലര്‍ച്ചെ കൊല്ലത്തെ വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കുരീപ്ര നെടുമണ്‍കാവ് ഏറ്റുവായിക്കോട് ലൈലാ മന്‍സിലില്‍ സിയാദ് എന്ന് വിളിക്കുന്ന മുഹമ്മദ് റാസി(23)യെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17, ഡിസംബര്‍ 23, ഈ വര്‍ഷം ഫെബ്രുവരി 14 എന്നീ ദിവസങ്ങളില്‍ തിരുവല്ലയില്‍ നിന്നും കൊല്ലത്തേക്ക് ട്രെയിനില്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപമുള്ള വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്.

ആഗസ്റ്റ് ഒന്നിന് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്ന് പുലര്‍ച്ചെ കൊല്ലത്തെ വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.

പ്രതിയെ വീട്ടിലെത്തിച്ച് പോലീസ് നടത്തിയ തെളിവെടുപ്പില്‍ മൊബൈല്‍ ഫോണും സംഭവസമയം ധരിച്ചിരുന്ന വസ്ത്രങ്ങളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എ എസ് ഐമാരായ സുധീഷ്, ശിറാസ്, സി പി ഒ സുജിത് പ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.