Ongoing News
അയൽവാസിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ഭയം കാരണം ഇവര്‍ വിവരം പുറത്തുപറയുകയോ പോലീസിലറിയിക്കുകയോ ചെയ്തില്ല.

പന്തളം | വീട്ടമ്മയെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച യുവാവ് പന്തളം പോലീസിന്റെ പിടിയിലായി. പന്തളം കടയ്ക്കാട് കുമ്പഴ വീട്ടില്‍ ഷാജി(45)യാണ് പിടിയിലായത്. ശനിയാഴ്ച രാത്രി ആരും ഇല്ലാതിരുന്ന സമയം നോക്കി അയല്‍ക്കാരിയുടെ വീട്ടില്‍ യുവാവ് എത്തുകയും ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി പീഡിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഭയം കാരണം ഇവര്‍ വിവരം പുറത്തുപറയുകയോ പോലീസിലറിയിക്കുകയോ ചെയ്തില്ല. രണ്ട് ദിവസത്തിന് ശേഷം കാറുമായി വരുമെന്നും കൂടെ വരണമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.
അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവിന്റെ നിര്‍ദേശപ്രകാരം പന്തളം എസ് എച്ച് ഒ. എസ് ശ്രീകുമാര്‍, എസ് ഐ. ബി ശ്രീജിത്ത്, സി പി ഒമാരായ അര്‍ജുന്‍, രാജീവ് എന്നിവര്‍ അടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.