Connect with us

Kerala

കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍

തലയോലപറമ്പ് തേവലക്കാട് ഉദയനാപുരും സ്വദേശി ഷിബു ആണ് മരിച്ചത്

Published

|

Last Updated

കോട്ടയം | കരിക്കിടാന്‍ കയറിയ യുവാവ് തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍. തലയോലപറമ്പ് തേവലക്കാട് ഉദയനാപുരും സ്വദേശി ഷിബു ആണ് മരിച്ചത്. ഇന്ന് രാവിലെ കരിക്കിടാന്‍ കയറിയ ഷിബുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓലമടലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാരുന്നു മൃതദേഹം. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. കര്‍ക്കിടക വാവിന് വില്‍ക്കാന്‍ വേണ്ടി കരിക്കിടാനാണ് യുവാവ് തെങ്ങില്‍ കയറിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണു സംശയിക്കുന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തെ കുറിച്ച് വ്യക്തത വരുവെന്ന് പോലീസ് അറിയിച്ചു. നിലവില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

 

Latest